രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ പിടിച്ചെടുത്ത് നശിപ്പിച്ചു

 



കണ്ണൂർ :- രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച രണ്ട് ക്വിന്റൽ മാങ്ങ പിടിച്ചെടുത്ത് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്ക് എതിരെ നടപടി സ്വീകരിച്ചു. കൊറ്റാളിയിലെ എം പി മുഹമ്മദാണ് ലൈസൻസില്ലാത്ത കെട്ടിടത്തിൽ മനുഷ്യന് ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ച് മാങ്ങകൾ പഴുപ്പിച്ച് വില്പന നടത്തിയത്.

അത്താഴക്കുന്ന് കല്ലുകെട്ട് ചിറയിൽ ലൈസൻസില്ലാതെ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് പഴുപ്പിക്കാൻ സൂക്ഷിച്ച മാങ്ങയും പഴുപ്പിക്കാൻ ഉപയോഗിച്ച രാസവസ്തുക്കളും പിടികൂടിയത്. പഴുപ്പിക്കാൻ ഉപയോഗിച്ച രാസവസ്തുക്കൾ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറി. നഗരസഭയുടെ പുഴാതി സോണിലെ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ബിജോയി ആവള നേതൃത്വം നൽകി. വിശദാംശങ്ങൾ രേഖപ്പെടുത്തിയ ശേഷം മാങ്ങകൾ നശിപ്പിച്ചു.

Previous Post Next Post