വായനാപക്ഷാചരണം ; തളിപ്പറമ്പ് താലൂക്ക്തല ഉദ്ഘാടനം ജൂൺ 19 ന് മയ്യിലിൽ
മയ്യിൽ : പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി.ദാസ് ജന്മദിനമായ ജൂലൈ 7 വരെ സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയങ്ങളിൽ നടക്കുന്ന വായനാ പക്ഷാചരണത്തിൻ്റെ തളിപ്പറമ്പ് താലൂക്ക്തല ഉദ്ഘാടനം മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സിയിൽ വെച്ച് ജൂൺ 19 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. മയ്യിൽ സി.ആർ.സി പ്രസിഡണ്ട് കെ.ക .ഭാസ്കരന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ, പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.