മത്സ്യ മാർക്കറ്റിൽ നിന്നുള്ള മലിനജലം കിണർ മലിനമാക്കുന്നതായി പരാതി; മയ്യിലെ മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടാൻ മയ്യിൽ പഞ്ചായത്ത് ഉത്തരവ്


മയ്യിൽ :-
മയ്യിൽ ടൗണിൽ അമ്പലം റോഡിൽ സ്ഥിതി ചെയ്യുന്ന മത്സ്യ  മാർക്കറ്റ് - ചിക്കൻ സ്റ്റാളിൽ നിന്നുമുള്ള അഴുക്കു ജലം തൊട്ടടുത്ത കിണറിൽ ഒഴുക്കി കുടിവെള്ളം മലിനമാക്കുന്നതായി പരാതിയിൽ  കെ പി മുഹമ്മദ് എന്നവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് - ചിക്കൻ സ്റ്റാൾ എന്നിവ അടച്ചുപൂട്ടാൻ മയ്യിൽ ഗ്രാമ പഞ്ചായത്ത് ഉത്തരവിറക്കി.

 മത്സ്യ മാർക്കറ്റ് ,ചിക്കൻ സ്റ്റാൾ എന്നിവയിൽ നിന്നുള്ള മലിന ജലം ഒഴുക്കി വിടുന്ന വേസ്റ്റ് ടാങ്ക് കിണറിൽ നിന്നും നിശ്ചിത ദൂര പരിധി പാലിക്കാതെ ആണ് ഉള്ളത് എന്ന ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൽ സ്ഥാപന പരിസരത്ത് ദുർഗന്ധവും ഈച്ച ശല്യവും രൂക്ഷമാണ് എന്നും പറയുന്നുണ്ട്. അത് കൊണ്ട് ഇവ പ്രവർത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ  മത്സ്യ മാർക്കറ്റ് ചിക്കൻ സ്റ്റാൾ എന്നിവയുടെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കേണ്ടതാണ് എന്ന് ആവശ്യപ്പെട്ടാണ് മയ്യിൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.

മലിന ജലം സംസ്കരിക്കുന്നതിന് കുടിവെള്ള സ്രോതസിൽ നിന്നും 7.5 മീറ്റർ ദൂര പരിധിയിൽ ശാസ്ത്രീയ രീതിയിൽ വേസ്റ്റ് ടാങ്ക് നിർമ്മിക്കുകയോ അല്ലെങ്കിൽ മറ്റ് സംവിധാനങ്ങൾ യോ ചെയ്ത വിവരം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

മയ്യിൽ പോസ്റ്റാഫീസ്, ബേങ്ക്, കോളേജ് അടക്കം 13 ഓളം കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള കിണർ ആണ് മലിനമായിരിക്കുന്നത് .ഈ കിണറിൽ നിന്നുമുള്ള വെള്ളം ടെസ്റ്റ് ചെയ്തതിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.


Previous Post Next Post