കണ്ണൂർ:-കണ്ണൂർവിമാനത്താവളത്തോട് കേന്ദ്ര,കേരള സർക്കാറുകൾ കാണിക്കുന്നഅവഗണനക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ എയർപോർട്ട് സംരക്ഷണ സംഗമം നടത്തി.മട്ടന്നൂർ ബസ്റ്റാൻഡിൽ നടന്ന സംരക്ഷണ സംഗമം എൻ.എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു .
ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി സ്വാഗതം പറഞ്ഞു.സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ മഹമൂദ് കടവത്തൂർ ,അഡ്വ.എസ് മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിം മുണ്ടേരി, എംപി മുഹമ്മദലി, സി.കെ മുഹമ്മദ് മാസ്റ്റർ, മഹമൂദ് അള്ളാംകുളം, എൻ കെ റഫീഖ് മാസ്റ്റർ, ബി.കെ.അഹമ്മദ്, ടി.പി.അബ്ബാസ് ഹാജി, റയീസ് തലശ്ശേരി, ഇ. പി ഷംസുദ്ദീൻ പ്രസംഗിച്ചു.