ഹജ്ജ് തീർത്ഥാടകന് KSSPA യാത്രയയപ്പ് നൽകി
ചട്ടുകപ്പാറ :- ഹജ്ജ് കർമത്തിനായി പോകുന്ന എം.ഇസ്മാഇൽ മാസ്റ്റർക്ക് KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. മുസ്സമ്മിൽ തങ്ങളുടെ അധ്യക്ഷതയിൽ സി.വാസുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.പത്മനാഭൻ , എം.ബാലകൃഷ്ണൻ എ.അബ്ദുൾ ഖാദർ മൗലവി, എ.കെ ശശിധരൻ, ഇ.കെ വാസുദേവൻ, എം.കെഹരിദാസൻ എന്നിവർ സംസാരിച്ചു. ഇസ്മാഈൽ മാസ്റ്റർ മറുമൊഴി നൽകി. എൻ.കെ മുസ്തഫ സ്വാഗതവും വി.ബാലൻ നന്ദിയും പറഞ്ഞു.