ചേലേരി :- വായനാപക്ഷാചരണത്തിന്റ ഭാഗമായി ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ SSLC, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രശസ്ത എഴുത്തുകാരി ശൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റുടെ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക് ലൈബ്രറി കൗൺസിൽ മെമ്പർ പി. വിനോദ് മുഖ്യാതിഥിയായി.
വായനശാല സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതവും ജോ. സെക്രട്ടറി ബേബി രഞ്ജിത്ത് നന്ദിയും പറഞ്ഞു .