പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു


കമ്പിൽ : കമ്പിൽ എ.എൽ.പി സ്കൂൾ (ചെറുക്കുന്ന്) പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠന നോപകരണങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവം വാർഡ് മെമ്പർ എൽ. നിസാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച് സജീവൻ അധ്യക്ഷത വഹിച്ചു.

ശ്രീധരൻ സംഘമിത്ര, എ. കൃഷ്ണൻ , കെ.വി ഹനീഫ, ടി.പി മിഥുൻ,രാമകൃഷ്ണൻ മാഷ്തുടങ്ങിയവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് കെ.സ്മിത ടീച്ചർ സ്വാഗതവും SRG കൺവീനർ സി.കെ ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post