കണ്ണാടിപ്പറമ്പ് :- കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പ് വില്ലേജിലെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് പി.പി ആനന്ദ് അധ്യക്ഷത വഹിച്ചു.
ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയം സെക്രട്ടറിയും സൊസൈറ്റിയുടെ മുഖ്യ രക്ഷാധികാരിയുമായ എൻ.ഇ ഭാസ്കര മാരാർ ആശംസ അർപ്പിച്ചു സംസാരിച്ചു, കെ.പ്രശാന്തൻ,സി.വി ധനേഷ്, ഷറഫുദ്ദീൻ മാതോടം, മുഹമ്മദ് കുഞ്ഞി പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു.