പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖലാ സമ്മേളനം ജൂലൈ 9 ന്


കൊളച്ചേരി : പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖലാ സമ്മേളനം ജൂലൈ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി മുക്ക് മുല്ലക്കൊടി ബേങ്ക് ഹാളിൽ വെച്ച് നടക്കും. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഡ്വ:കെ.കെ രമേഷ്, ടി.പി വേണുഗോപാലൻ, എസ്.പി രമേശൻ, എം.വി ചന്ദ്രൻ, പി.ഷീല, വിജയൻ മാച്ചേരി തുടങ്ങിയവർ പങ്കെടുക്കും.

 പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ആഗസ്റ്റ് 19, 20 തീയ്യതികളിൽ മയ്യിലും , സംസ്ഥാന സമ്മേളനം നവംബർ 11, 12, 13 തീയ്യതികളിൽ കണ്ണൂരിലും നടക്കും.

Previous Post Next Post