നാറാത്ത്:- മഴക്കാലത്ത് വെള്ളം കയറി കാലങ്ങളായി ദുരിതം അനുഭവിക്കുന്ന പാണ്ട്യംതടം നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുക, പൊട്ടിപ്പൊളിഞ്ഞ് വിദ്യര്‍ഥികള്‍ക്കും കാല്‍നട യാത്രകാര്‍ക്കും വഴിനടക്കാന്‍ പോലുമാവാത്ത വിധത്തിലുള്ള മുണ്ടാംവയല്-പുത്തിരിക്കല്‍ റോഡ് നന്നാക്കുക, പാമ്പുരുത്തി റോഡ് മുതല്‍ മടത്തികൊവ്വല്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപി ഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന് നിവേദനം നല്കി. എസ്ഡിപി ഐ നാറാത്ത് ബ്രാഞ്ച് പ്രസിഡണ്ട് ഷമീര്‍ പി പി, സെക്രട്ടറി ഷംസുദ്ദീന് എന്നിവരാണ് നിവേദനം നല്‍കിയത്.