കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൊളച്ചേരി ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആയുഷ് യോഗ ക്ലബ് ഉദ്ഘാടനം ചെയ്തു. ഹോമിയോ ഡോക്ടർ എം.കെ രമ്യയുടെ അധ്യക്ഷതയിൽ കൊച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു.
കെ.പി അബ്ദുൽ ഷുക്കൂർ ആശംസയർപ്പിച്ച് സംസാരിച്ചു. ആയുർവേദ ഡോക്ടർ പ്രസൂണ.പി സ്വാഗതം പറഞ്ഞു.