തളിപ്പറമ്പ് :- തളിപ്പറമ്പ് ഞാറ്റുവയലിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് 5 വയസ്സുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീടിന് പുറത്തിറങ്ങിയ കുട്ടിയെ മൂന്ന് തെരുവ് നായ്ക്കൾ ഓടിക്കുകയായിരുന്നു. കുട്ടി വീടിനകത്തേക്ക് ഓടി കയറിയതിനാലാണ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.