പെരുമാച്ചേരി : പെരുമാച്ചേരി യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പി ടി എ പ്രസിഡന്റ് വി.കെ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സി.കെ പ്രീത ഉദ്ഘാടനം ചെയ്തു. 'യോഗയുടെ പ്രാധാന്യം കുട്ടികളിൽ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് നടത്തി. യോഗാചാര്യന്മാരായ കെ.പി സജീവ്, വി.കെ ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസ്സ് നയിച്ചു.
മദർ പിടിഎ പ്രസിഡണ്ട് എ.കെ ഷീജ, പിറ്റേ വൈസ് പ്രസിഡണ്ട് പി.സുകുമാരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് പി.വി റീത്ത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.കനക മണി നന്ദിയും പറഞ്ഞു. യോഗ പരിശീലനം നേടിയ കുട്ടികളുടെ പ്രദർശനവും ഉണ്ടായി.