കയരളം നോർത്ത് എ.എൽ.പി സ്കൂൾ "വായനാ വസന്തം" സമാപിച്ചു


മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂൾ കയരളം യുവജന ഗ്രന്ഥാലയവുമായി ചേർന്ന് സംഘടിപ്പിച്ച വായനാ വാരാചരണം "വായനാ വസന്തം" സമാപിച്ചു. വായനാ വസന്തത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. 

നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും ഗ്രന്ഥശാല പ്രവർത്തകനും സി.കെ ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവുമായ കെ പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പുസ്തകങ്ങൾ നൽകിയാണ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കഥയും പാട്ടും' പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു.

പുസ്തക പ്രദർശനം, വായനാ മത്സരം, ക്വിസ് മത്സരം എന്നിവയും നടന്നു. കയരളം യുവജന ഗ്രന്ഥാലയ സന്ദർശനത്തോടെ വെള്ളിയാഴ്ച വായനാ വസന്തം സമാപിച്ചു.

എം.പി നവ്യ, കെ.വൈശാഖ്, കെ.പി ഷഹീമ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ എം. ഗീത, വി.സി മുജീബ്, ഇഷ മെഹറിൻ എന്നിവർ സംസാരിച്ചു. 

ക്ലാസ് തലത്തിൽ നടന്ന വായനാ മത്സരത്തിൽ മുഹമ്മദ് കെ.പി, ഷെസ്മിൻ സി.വി, കൃഷ്ണദേവ്, കാർത്തിക്, റയാൻ അസ്ലം, സഹ് വ നിസാർ, നുജൈമ കെ. പി, ഷസ ഷംസീർ, ഇഷ മെഹറിൻ, ഫാത്തിനത്ത് സിയ എന്നിവർ വിജയികളായി. ക്വിസ് മത്സരത്തിൽ എൽ. പി വിഭാഗത്തിൽ കെ.പി നുജൈമയും യു.പി വിഭാഗത്തിൽ ഇഷ മെഹറിനും വിജയികളായി.


Previous Post Next Post