കമ്പിൽ :- കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ 1989-90 വര്‍ഷത്തെ SSLC ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ തിരികെ - 90ന്റെ നേതൃത്വത്തില്‍ അകാലത്തില്‍ പൊലിഞ്ഞ സഹപാഠി ഉമാവതി അനുസ്മരണവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയികൾക്കുള്ള അനുമോദനവും നാറാത്ത് ചെറുവാക്കര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ വെച്ച് നടന്നു.നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.എം ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഉമാവതിയുടെ സ്മരണക്കായി തിരികെ - 90 ഏർപ്പെടുത്തിയ ഷെൽഫ്, ആദ്യാക്ഷരം കുറിച്ച ചെറുവാക്കര ഗവ. വെൽഫെയർ എൽ.പി സ്കൂളിന് ചടങ്ങിൽ വച്ച് കൈമാറി.
കെ.ശ്യാമള (വൈസ് പ്രസിഡണ്ട്, നാറാത്ത് ഗ്രാമപഞ്ചായത്ത്, ഷാജി വി.വി (മെമ്പർ, നാറാത്ത് ഗ്രാമപഞ്ചായത്ത്), പി.അജിത (പ്രധാന അധ്യാപിക,GWLP സ്കൂൾ ചെറുവാക്കര), ബൈജു.കെ (പിടിഎ പ്രസിഡണ്ട്, GWLP സ്കൂള്‍) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കെ.ടി ബഷീർ സ്വാഗതവും ടി.സുജാത നന്ദിയും പറഞ്ഞു.