മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്‌ പ്രതിനിധി സംഗമം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് : വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമുള്ള നാറാത്ത് പഞ്ചായത്ത് യൂത്ത് പ്രതിനിധി സംഗമം കണ്ണാടിപ്പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. വിദ്വേഷത്തിനെതിരെയും  ദുർഭരണത്തിനെതിരെയും ശക്തമായി പ്രതിഷേധവുമായി യുവാക്കൾ രംഗത്തിറങ്ങണമെന്ന് നസീർ നല്ലൂർ പറഞ്ഞു. പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മിൽ നിടുവാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് പ്രമേയ അവതരണം നടത്തി.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ്  മുസ്‌ലിം ലീഗ് നേതാക്കളായ പി.വി അബ്ദുള്ള മാസ്റ്റർ, കെ. എൻ മുസ്തഫ, കുഞ്ഞഹമ്മദ് സാഹിബ്, ആലിക്കുഞ്ഞ്. മുഹമ്മദ്‌ അലി ആറാംപ്പീടിക, നിയാസ് പാറപ്പുറം എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സൈഫുദ്ദീൻ നാറാത്ത് സ്വാഗതവും ജലീൽ പുല്ലുപ്പി നന്ദിയും പറഞ്ഞു.

Previous Post Next Post