സംഘാടക സമിതി രൂപീകരിച്ചു

 


ചട്ടുകപ്പാറ:-കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെ, വർഗീയതക്കെതിരെ 2023 ആഗസ്ത് 9ന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന മഹാ ധർണ്ണയുടെ പ്രചരണാർത്ഥം AITUC സംസ്ഥാന സെക്രട്ടറി സി.പി.മുരളി നയിക്കുന്ന ജില്ലാ വാഹന പ്രചരണ ജാഥക്ക് ആഗസ്ത് 4 ന് ഉച്ചക്ക് ശേഷം 2 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം സ്വീകരണം നൽകും. 

സംഘാടക സമിതി രൂപീകരിച്ചു.CITU ഏറിയ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയതു.CITU ഏറിയ കമ്മറ്റി വൈസ് പ്രസിഡണ്ടും കുറ്റ്യാട്ടൂർ മേഖലാ കമ്മറ്റി കൺവീനറുമായ ആർ.വി.രാമകൃഷണൻ അദ്ധ്യക്ഷത  വഹിച്ചു.CITU ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ, കുതിരയോടൻ രാജൻ, സി.സി.ശശി എന്നിവർ സംസാരിച്ചു.CITU മാണിയൂർ മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

കൺവീനർ - ആർ.വി.രാമകൃഷ്ണൻ

ചെയർമാൻ - കെ.രാമചന്ദ്രൻ

Previous Post Next Post