പാമ്പുരുത്തി യു.പി സ്കൂൾ ലൈബ്രറിക്ക് കെ.പി ചന്ദ്രൻ മാസ്റ്റർ അഞ്ഞൂറ് പുസ്തകങ്ങൾ നൽകി


കൊളച്ചേരി : പാമ്പുരുത്തി യു.പി സ്കൂൾ ലൈബ്രറിക്ക് മുൻ അധ്യാപകൻ കെ.പി ചന്ദ്രൻ മാസ്റ്റർ  നാൽപ്പതിനായിരം രൂപ വില വരുന്ന അഞ്ഞൂറ് ബാലസാഹിത്യ പുസ്തകങ്ങൾ നൽകി. പുസ്തകം ഏറ്റുവാങ്ങലും, പുസ്തക പ്രദർശനവും വി. മനോമോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.രഘുനാഥ് അധ്യക്ഷത വഹിച്ചു. 

പാമ്പുരുത്തി പാലത്തിന് സമീപത്തു നിന്ന് പുസ്തക വണ്ടി ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ, സ്കൂൾ മാനേജർ.എം. അബ്ദുൾ അസീസ്, പി.ടി.എ പ്രസിഡണ്ട് എം.എം അമീർ ദാരിമി, മദർ പി.ടി. എ പ്രസിഡണ്ട് ജസീന, ഹെഡ് മാസ്റ്റർ സി.രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കളും, അധ്യാപകരും, കുട്ടികളും ചേർന്ന് ഘോഷയാത്രയായി സ്കൂളിലെത്തിച്ചു.

കെ.പി ചന്ദ്രൻ, ഇബ്രാഹിം. കെ.പി, മുസമ്മിൽ എം, പി. വി. രത്നം, ഫർസീന, ജിതിൻ.സി, ഹർഷ ടീച്ചർ, സ്കൂൾ ലീഡർ ഫസീൽ ഫാറുഖ് എന്നിവർ സംസാരിച്ചു.





Previous Post Next Post