കമ്പിൽ :- കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കള്ളക്കേസടുത്തതിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി പ്രതിഷേധ യോഗം മുൻ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കൊളച്ചേരിമണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം ടി.കൃഷ്ണൻ കെ.പി മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് സി.കെ സിദ്ദീഖ്, കെ.ബാബു, കെ.വത്സൻ പി.പി ശാദുലി, എം.ടി അനിൽ, കെ.പി വാമനൻ, സുനിൽ, രഞ്ജിത്ത്. പി, ബിന്ദു എം.ടി അനില, കെ.നാരായണൻ, കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് ആദിത്യൻ എന്നിവർ നേതൃത്വം നൽകി.
മണ്ഡലം സെക്രട്ടറി എ.ഭാസ്കരൻ സ്വാഗതവും കെ കെ പി ഫൈസൽ നന്ദിയും പറഞ്ഞു