കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതികാവ് ക്ഷേത്രത്തിലെ തീ പിടുത്തത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടണമെന്ന് അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറിയും കെപിസിസി മെമ്പറുമായ കൊയ്യം ജനാർദ്ദനൻ. കൊയ്യം ജനാർദ്ദനന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനസ് നമ്പ്രം, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, ബിജു.പി, എം.വി നാരായണൻ മാണിയൂർ, ദാമോദരൻ പാവന്നൂർ മൊട്ട, അഭി മാണിയൂർ എന്നിവരും കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതികാവ് സന്ദർശിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് തീ പിടിച്ചതിന്റെ ഫലമായി ലക്ഷക്കണക്കിന് രൂപയുടെ പൂജാസാധനങ്ങളുൾപ്പെടെ സാധന സാമഗ്രികളാണ് കത്തി നശിച്ചത്. മാസത്തിൽ ഒരു ദിവസവും മാർച്ച് മാസം താലപ്പൊലി ആഘോഷിക്കുന്ന ദിവസങ്ങളിലും മാത്രമെ ഈ ക്ഷേത്രം തുറന്ന് പൂജാവിധികൾ നടത്തിവരാറുള്ളു.