ഫോക്കസ് വാട്സാപ്പ് ഗ്രൂപ്പ് കുടുംബസംഗമം നടത്തി


കൊളച്ചേരി :- ഫോക്കസ് വാട്സാപ്പ്  ഗ്രൂപ്പിന്റെ ഫാമിലി മീറ്റ് 2023 കുടുംബസംഗമം കൊളച്ചേരിമുക്ക് AKPA ഓഫീസിൽ വച്ച് നടന്നു. രാജീവ്‌ ലാവണ്യയുടെ അധ്യക്ഷതയിൽ പ്രമിത മനോജ് ഉദ്ഘാടനം ചെയ്തു. മുപ്പത്തി മൂന്നാം വയസ്സിൽ കാരയാപ്പ് യു.പി സ്കൂൾ ഹെഡ്‌മിസ്ട്രേസ് ആയിരിക്കുന്ന ശ്രുതി കൊളച്ചേരിയെ ഫോക്കസ് വൈസ് പ്രസിഡന്റും സ്കൂൾ പി.ടി.എ യും ചേർന്ന് പൊന്നാടയണിയിച്ച് അനുമോദിച്ചു.

ഫോക്കസ് സീനിയർ അംഗം വേണുഗോപാൽ, പ്രദോഷ് കൊളച്ചേരി, കാഞ്ചന, രാമകൃഷ്ണൻ, മധുസൂദനൻ, ഷംന സന്തോഷ്‌ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സ്മിജ കൊളച്ചേരി സ്വാഗതവും ട്രഷറർ സന്തോഷ്‌ കമ്പിൽ നന്ദിയും പറഞ്ഞു.

പരിപാടിയിൽ 55ഓളം പേർ പങ്കെടുത്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. സമ്മാനദാനം നൽകിക്കൊണ്ട് ദേശീയഗാനത്തോടുകൂടി പരിപാടി സമാപിച്ചു.








Previous Post Next Post