കുറ്റ്യാട്ടൂർ : KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ യോഗം നടത്തി. പഴശ്ശി കോൺഗ്രസ് മന്ദിരത്തിലായിരുന്നു യോഗം . പഴശ്ശി വാർഡ് മെമ്പർ യൂസഫ് പാലക്കൽ , സി.വാസുമാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ, എം.വി രാമചന്ദ്രൻ എം.വി കുഞ്ഞിരാമൻ മാസ്റ്റർ, ടി.ഒ നാരായണൻ കുട്ടി, എൻ.കെ മുസ്തഫ, എൻ.സി ശൈലജ ടീച്ചർ, എൻ.സി ശശിധരൻ മാസ്റ്റർ എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.
വി.ബാലൻ സ്വാഗതവും ഇ.കെ വാസുദേവൻ നന്ദിയും പറഞ്ഞു.