കണ്ണാടിപ്പറമ്പ് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ നിര്യാതനായി. കൊളച്ചേരി പഞ്ചായത്ത് മുസ്ലീം ലീഗ് പ്രവർത്തക സമിതി അംഗമാണ്.
തളിപ്പറമ്പ് താലൂക്ക് യൂത്ത് ലീഗ് പ്രസിഡന്റ്,
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, UDF കൺവീനർ, കൊളച്ചേരി ബേങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ദാറുൽ ഹസനാത്ത് സെക്രട്ടറിയും വനിതാ യതീംഖാന വൈസ് ചെയർമാനുമാണ്.