കണ്ണാടിപ്പറമ്പ് : ജംഇയ്യതുൽ മുഅല്ലിമി റേഞ്ച് തല മുഅല്ലിം ഡേ ആചരിച്ചു. മാധ്യമ പ്രവർത്തകൻ കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാഷിം ഫൈസി ഇർഫാനി അധ്യക്ഷത വഹിച്ചു. കാരയാപ്പ് മഹല്ല് പ്രസിഡന്റ് അബ്ദുസലാം പതാക ഉയർത്തി. കെ.പി മൂസ മുസ്‌ലിയാരെ ഒ.പി മൂസാൻ കുട്ടി ഹാജി ഉപഹാരം നൽകി ആദരിച്ചു.
നൂഞ്ഞേരി മുഹമ്മദ് കുട്ടി മഖാം, നിടുവാട്ട് യാഖൂബ് തങ്ങൾ മഖാം, ഹാഷിം കുഞ്ഞി തങ്ങൾ മഖാം, നിടുവാട്ട് ഖബർ സ്ഥാൻ എന്നിവിടങ്ങളിൽ സിയാറത്ത് നടത്തി. സയ്യിദ് അബ്ദുൽ കാദർ ഫൈസി പട്ടാമ്പി, ഉസ്താദ് അഷ്റഫ് അൽ ഖാസിമി, മുഹമ്മദ് അലി ഫൈസി, മുഹമ്മദ് . ബഷീർ നദ്‌വി നേതൃത്വം നൽകി. മഹമ്മദ് മളാഹിരി പ്രാർത്ഥനയും ഹിഷാം കാരയാപ്പ് നന്ദിയും പറഞ്ഞു.