ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ഒരുക്കാൻ റെയിൽവേ. പ്ലാറ്റ്ഫോമുകളിൽ ഐ ആർ സി ടി സി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും.
20 രൂപക്ക് പൂരി-ബജി-അച്ചാർ കിറ്റും, 50 രൂപക്ക് സ്നാക് മീലും കിട്ടും. സ്നാക് മീലിൽ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലും ആയിരിക്കും ലഭിക്കുക. കൂടാതെ 3 രൂപക്ക് 200 മില്ലി ലിറ്റർ വെള്ളവും ലഭിക്കും. പരീക്ഷണ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും.
തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംഗ്ഷനിലും കൗണ്ടറുകൾ ഉണ്ടാകും. വിജയകരമായാൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗത്താകും കൗണ്ടർ.