മയ്യിൽ :- മന്ത്ര TVS മയ്യിൽ സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള യംഗ് ചാലഞ്ചേഴ്‌സ് മൺസൂൺ പ്രീമിയർ ലീഗിന്റെ മൂന്നാമത്തെ മത്സരത്തിൽ സ്പാർക്സ് ഓഫ് കോൺകോളിൻ ഗോവ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് മംഗലശ്ശേരി ഇന്റീരിയർസ് & ബിൽഡഴ്സിനെ പരാജയപ്പെടുത്തി. ഇന്റീരിയർസ് & ബിൽഡർസ്ന്റെ ഉടമ രഗിലേഷ്, ഷാദുലി, ചന്ദ്രൻ കൊയ്യം, എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
മത്സരത്തിൽ മംഗലശ്ശേരിക്ക് വേണ്ടി അക്ഷയ് ആണ് ആദ്യ ഗോൾ സ്കോർ ചെയ്തത്. ഗോവയുടെ ആയുഷിന്റെ ഷോട്ടിലൂടെ സമനില പിടിക്കുകയും മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ആയുഷ് തന്റെ രണ്ടാമത്തെ ഗോളിലൂടെ ഗോവയുടെ വിജയ ഗോൾ നേടുകയും ചെയ്തു. തുടർന്നു രണ്ടാം പകുതിയിൽ ബിജുമോൻ എടുത്ത ഫ്രീകിക് ക്രോസ്സ് ബാറിൽ തട്ടിപ്പോയത് മംഗലശ്ശേരിക്ക് നിർഭാഗ്യമായി . ലീഡ് ഉയർത്താൻ ഗോവയുടെ അങ്കേതിന്റെ ശ്രമം മണിയൻ ഗോൾ ലൈൻ സേവ് നടത്തിയത് അവസാന നിമിഷം വരെ തിരിച്ചടിക്കാനുള്ള മംഗലശ്ശേരിക്ക് പ്രതീക്ഷ കൊടുത്തു വെങ്കിലും അന്തിമ വിജയം ഗോവയുടെ കൂടെ നിന്നു. രണ്ട് ഗോളുകൾ സ്കോർ ചെയ്ത ആയുഷ് കൃഷ്ണ ആണ് കളിയിലെ താരം.
ഇന്ന് (20-07-2023) ന്ച മയം മയ്യിൽ - റോയൽ ഇലക്ട്രോണിക്സുമായി ഏറ്റുമുട്ടും.