അക്ഷര കോളേജിലെ ഉന്നതവിജയികളെ അനുമോദിച്ചു


കമ്പിൽ : അക്ഷര കോളേജിലെ + 2, നഴ്സറി ടീച്ചേർസ് ട്രൈനിംഗ് കോഴ്സിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. അനുമോദന സമ്മേളനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

NIOS+2 വിൽ ഉജ്ജ്വല വിജയമാണ് അക്ഷര കോളേജ് നേടിയത്. നഴ്സറി ടീച്ചേർസ് ട്രൈനിം കോഴ്സിൽ മുഴുവൻ കുട്ടികൾക്കും ഡിസ്റ്റിംഗ്‌ഷൻ ലഭിച്ചു.

ചടങ്ങിൽ ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ: എം.വി മുകുന്ദൻ , മാധ്യമപ്രവർത്തകൻ ശിവദാസ് കരിപ്പാൽ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. എം. മിഥുൻ സ്വാഗതവും, പി.പി സീത നന്ദിയും പറഞ്ഞു.




Previous Post Next Post