കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ചട്ടുകപ്പാറ ഇക്കോഷോപ്പിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റെജി പി.പി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഗോപാലൻ മാസ്റ്റർക്ക് ഫലവൃക്ഷതൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് പാക്കറ്റ് കെ.കെ ഭാസ്കരൻ ഏറ്റുവാങ്ങി. വിവിധയിനം തെങ്ങിൻതൈകൾ, മാവ്, പ്ലാവ്, മംഗോസ്റ്റിൻ, കവുങ്ങ്, പച്ചക്കറി തൈകൾ തുടങ്ങിയവ മിതമായ നിരക്കിൽ ഞാറ്റുവേല ചന്തയിൽ ലഭിക്കും. പച്ചക്കറി വിത്ത് പാക്കറ്റുകളുടെ സൗജന്യ വിതരണവും ഉണ്ടായിരിക്കും, ഞാറ്റുവേല ചന്ത ശനിയാഴ്ചവരെ ഉണ്ടായിരിക്കും.
ചടങ്ങിൽ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ അനിത കെ.സി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.കെ സുരേഷ്ബാബു പദ്ധതിവിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ വിനയകുമാർ കെ.പി, ഫെസിലിറ്റേറ്റർ മധു.കെ, മോഹനൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.