കൊളച്ചേരി : ജൂലൈ 1,2 തീയതികളിലായി പന്ന്യങ്കണ്ടി മർഹൂം പി പി അബു നഗറിൽ നടന്ന SSF കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. 8 യൂണിറ്റുകളിൽ നിന്നും 150 ഓളം മത്സരാർത്ഥികൾ 120 ഓളം മത്സര ഇനങ്ങളിൽ 7 വേദികളിലായി മാറ്റുരച്ചു.
ജൂലൈ 1 ശനിയാഴ്ച വൈകുന്നേരം 7.30 ന് പ്രഭാഷകനും, ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. SSF കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ:റംഷാദ് പാലോട്ട്പള്ളി പ്രമേയ ഭാഷണം നടത്തി. തുടർന്ന് പ്രഗത്ഭ പണ്ഡിതൻ യു.കെ ബഷീർ സഅദി നുച്യാട് ആത്മീയ സമ്മേളനത്തിന് നേതൃത്വം നൽകി.
ജൂലൈ 2 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സമാപന സെഷൻ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. പാലത്തുങ്കര തങ്ങൾ എം.മുഹമ്മദ് സഅദി കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് ജേതാക്കളായ കാവുംചാൽ യൂണിറ്റിന് ട്രോഫി കൈമാറി. കോടിപ്പോയിൽ യൂണിറ്റ് രണ്ടാം സ്ഥാനവും, പള്ളിപ്പറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പള്ളിപ്പറമ്പ് യൂണിറ്റിൽ നിന്നുള്ള ജാസിൽ ടി.വി യെ സർഗ്ഗ പ്രതിഭയായും കാവുംചാൽ യൂണിറ്റിലെ മുഹമ്മദ് വി.സി യെ കലാ പ്രതിഭയായും തെരഞ്ഞെടുത്തു. 2024 സെക്ടർ സാഹിത്യോത്സവ് ഉറുമ്പിയിൽ യൂണിറ്റിന് വേദിയിൽ പതാക കൈമാറി. KMJ, SYS, SSF സോൺ, സർക്കിൾ, ഡിവിഷൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂരും സംഘവും ഇശൽ വിരുന്ന് അവതരിപ്പിച്ചു.