ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ മഹാഗണപതിഹോമവും നിറമാലയും ആഗസ്ത് 15 ന്


കൊളച്ചേരി : കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ മഹാഗണപതിഹോമവും നിറമാലയും ആഗസ്ത് 15 ചൊവ്വാഴ്ച ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

രാവിലെ 5 മണിക്ക് നിർമ്മാല്യ ദർശനം, 7 മണിക്ക് ഉഷപൂജ, 9 മണിക്ക് ഗണപതിഹോമം, 12 മണിക്ക് ഉച്ചപൂജയ്ക്ക് ശേഷം അന്നപ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം വിശേഷാൽ നിറമാല നടക്കും.

വഴിപാടുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Previous Post Next Post