ചെക്കിക്കുളം :- KSKTU മാണിയൂർ വില്ലേജ് സമ്മേളനം ചെക്കിക്കുളം ബേങ്ക് ഹാളിൽ നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് കെ.വി ഉമാനന്ദൻ, ഏരിയ ജോ : സെക്രട്ടറി ബാബു രാജ് മാണുക്കര, ഏരിയ എക്സിക്ക്യൂട്ടീവ് മെമ്പർ സി.സുജാത എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി. പ്രശാന്തൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡണ്ട് : കെ.രാജൻ
വൈസ് പ്രസിഡണ്ട് : കണിയത്ത് രാഘവൻ
സെക്രട്ടറി. : കെ.ബാലകൃഷ്ണൻ
ജോ: സെക്രട്ടറി : പി. പ്രസീത