മയ്യിൽ ടൗണിലെ ATM കുത്തിത്തുറന്ന് കവർച്ചാ ശ്രമം



 
മയ്യിൽ :- മയ്യിൽ ടൗണിലെ ഇന്ത്യാ വൺ എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് കവർച്ച ശ്രമം നടത്തി. കൗണ്ടർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്യാസ് കട്ടറുപയോഗിച്ച് മോണിറ്ററുമായുള്ള ബന്ധം വിച്ചേദിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഇന്ത്യ വൺ എ.ടി.എം അധികൃതരെത്തി മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിൽ സമീപത്തെ തുണിക്കടയിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലർച്ചെ ഒന്നിന് മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് മനസ്സിലായി.

ഇവർ കൊളച്ചേരി ഭാഗത്തുനിന്നെത്തിയവരാണ്. ഏറെനേരം കൗണ്ടറിൽ തങ്ങിയ ശേഷം മടങ്ങിപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. എ.ടി.എം മെഷീൻ തകരാറായതൊഴിച്ചാൽ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് എ.ടി.എം അധികൃതർ അറിയിച്ചു.


 


 


 


Previous Post Next Post