ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെയും നേതൃത്വത്തിൽ ആദ്യകാല ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും സാമൂഹ്യ സാംസ്കാരിക കലാരംഗത്തെ പ്രമുഖനുമായിരുന്ന എം.എൻ ചേലേരിയുടെ 48-മത് ചരമവാർഷികം ആചരിച്ചു. രാവിലെ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.എം നാരായണൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.വി.പ്രഭാകരൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ.രഘൂത്തമൻ ,മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി ഇ.പി.മുരളീധരൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയംഗം യഹിയ പള്ളിപ്പറമ്പ് ,യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കലേഷ് എന്നിവർ എം.എൻ ചേലേരിയെ അനുസ്മരിച്ച് സംസാരിച്ചു.