മയ്യിൽ:- ലയൺസ് ക്ലബ്ബ് മയ്യിൽ, സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി എന്നിവ ചേർന്ന് സൗജന്യ കാഴ്ച പരിശോധന ക്യാമ്പും കണ്ണട വിതരണവും 14-ന് നടത്തും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ലയൺ എ കെ രാജ്‌മോഹൻ പദ്ധതി വിശദീകരണം നടത്തും.