പൂനെയിൽ നടന്ന "നമ്മുടെ കണ്ണൂർ "കുടുംബസംഗമം ശ്രദ്ധേയമായി


കണ്ണൂർ :- കണ്ണൂർ സ്വദേശികളായ പൂനെ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ "നമ്മുടെ കണ്ണൂർ " ആദ്യത്തെ കുടുംബസംഗമം പൂനെ ഭോസരിയിലുള്ള ക്വാളിറ്റി സെന്റർ എക്സല്ലെൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നിറഞ്ഞ സദസ്സിന് മുമ്പാകെ വിവിധ കലാപരിപാടികളോടെ നടത്തി. ആർട്ടിസ്റ്റ് സുരേഷ്‌കുമാർ ഡിസൈൻ ചെയ്ത "നമ്മുടെ കണ്ണൂർ" കൂട്ടായ്മയുടെ ലോഗോ പ്രകാശനം രാവിലെ നടന്നു. തുടർന്ന് ജയൻ കീഴറ രചന നടത്തി നമ്മുടെ കണ്ണൂർ കൂട്ടായ്മയുടെ ഗായകർ ആലപിച്ച സ്വാഗതഗാനത്തോടുകൂടി ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ പച്ചിരിയൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രശസ്ത സാഹിത്യകാരൻ ജയൻ കീഴറ, സിംറം ഇൻസ്റ്റ്യൂട്ട് ന്റെ ഡയരക്ടർ പി. സി. നമ്പ്യാർ, യൂ. എൻ. പൊതുവാൾ,കോൽക്കളി ആശാൻ കൃഷ്ണൻ മാഷ്, ആർടിസ്റ്റ് സുരേഷ്കുമാർ, രഞ്ജിത്ത്, ഇ.കെ.ബാബുരാജ് കുറ്റ്യാട്ടൂർ, ദാമോദരൻ, അനിൽ പൊതുവാൾ, ബൈജു ചെല്ലട്ടാൻ, തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിന് ശേഷം അവതരിപ്പിക്കപ്പെട്ട കലാപരിപാടികളിൽ പൂനയുടെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള കണ്ണൂർക്കാരായ നർത്തകരും, ഗായകരും പങ്കെടുത്തു. ണ്ണൂരിന്റെ പൈതൃകം അവകാശപ്പെടുന്ന കോൽക്കളി കലാപരിപാടിയുടെ മുഖ്യ ആകർഷണീയതയായിരുന്നു. പുത്തൻ HB തലമുറയിലുള്ള പലർക്കും ഒരു പുതിയ അനുഭവമായിരുന്നു ഈ നാടൻ കലാരൂപം. കലാപരിപാടികളുടെ നിയന്ത്രണം രാഖി നമ്പ്യാർ, സംഗീത് നമ്പ്യാർ, ലീനാ നമ്പ്യാർ, സ്മിത മാരാർ എന്നിവർ ചേർന്നുകൊണ്ട് നിയന്ത്രിച്ചു. കണ്ണൂരിന്റെ തനതായ രുചിക്കൂട്ടുകൾ സദ്യ വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

Previous Post Next Post