കണ്ടക്കൈ :- ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കണ്ടക്കൈയുടെ നേതൃത്വത്തിൽ ഭരത് മുരളി അനുസ്മരണം സംഘടിപ്പിച്ചു. സംവിധായകൻ അർജുൻ അനുസ്മരണ പ്രഭാഷണം നടത്തി. രതിൻ.പി അധ്യക്ഷനായി.
എ.പി മോഹനൻ, പി.രാധാകൃഷ്ണൻ, കെ.അനിൽ, കെ.വി അഭിലാഷ് എന്നിവർ സംസാരിച്ചു. സനീഷ് എം സ്വാഗതവും നിജിൻ.കെ നന്ദിയും പറഞ്ഞു.