മയ്യിൽ :- സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായംപൊയിൽ, തായംപൊയിൽ എ.എൽ.പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്തംഗം എം.ഭരതൻ പതാക ഉയർത്തി. എം.വി സുമേഷ്, കെ.ബിജേഷ്, കെ.വി ഗീത, കെ.വി അബ്ദുൾ നാസർ, എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ അരങ്ങേറി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട മെഗാക്വിസ് മത്സരം പി.ദിലീപ് കുമാർ നയിച്ചു. കെ.സി നിധിൻ ഒന്നാം സ്ഥാനവും കൃഷ്ണവേണി രണ്ടാം സ്ഥാനവും നേടി. കെ.സി ശ്രീനിവാസൻ , കെ.ഷാജി, എം.ഷൈജു എന്നിവർ നേതൃത്വം നൽകി.
തായംപൊയിൽ എ. എൽ. പി സ്കൂളും സഫ്ദർ ഹാശ്മി ഗ്രന്ഥാലയവും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി