മയ്യിൽ:-സ്വാതന്ത്ര്യ സമര സേനാനിയും വേളം പൊതുജനവായന സ്ഥാപകരിൽ ഒരാളും മുൻ പ്രസിഡണ്ടും ആയിരുന്ന യു കുഞ്ഞാൻ കുട്ടി നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ ഏറ്റവും നല്ല വായാനക്കാർക്കുളള അവാർഡ് വിതരണവും അനുസ്മരണ പ്രഭാഷണവും മുൻ എം എൽ എ ശ്രീ ജയിംസ് മാത്യൂ നിർവ്വഹിച്ചു.
ഏറ്റവും നല്ല വായനക്കാരായ സജിത പി വി (പൊതു വിഭാഗം ), കെ അഷിമ ( ഹൈസ്ക്കൂൾ വിഭാഗം ) , ജാൻവി വിജയ്, അജല്യ ജിനേഷ് ( യു പി വിഭാഗം ) എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിൽ കെ മനോഹരൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ പി രാധാകൃഷ്ണൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ കെ രാഘവൻ നന്ദിയും പറഞ്ഞു.