കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ CCTV സ്വിച്ച് ഓൺ നാളെ


മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച സി.സി.ടി.വി സ്വിച്ച് ഓൺ ചടങ്ങ് നാളെ. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ക്യാമറകളുടെ സ്വിച്ച് ഓൺ സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും മുംബൈ വ്യവസായിയുമായ പി.കെ ദിനേശ് നിർവഹിക്കും.

മുൻ ISRO ശാസ്ത്രജ്ഞൻ കെ.ഒ ദാമോദരൻ നമ്പ്യാർ, ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ കെ.ഒ ഭാസ്കരൻ നമ്പ്യാർ, വാർഡ് മെമ്പർ എ.പി സുചിത്ര, ഗ്രന്ഥശാല പ്രവർത്തകൻ കെ.പി കുഞ്ഞികൃഷ്ണൻ, സി.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും.


Previous Post Next Post