DYFI സെക്കുലർ സ്ട്രീറ്റ് നാളെ പാവന്നൂർമൊട്ടയിൽ
മയ്യിൽ : DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റ് നാളെ ആഗസ്ത് 15 ചൊവ്വാഴ്ച പാവന്നൂർമൊട്ടയിൽ വെച്ച് നടക്കും. വൈകുന്നേരം 4.30 ന് ഏട്ടേയാർ കേന്ദ്രീകരിച്ച് പ്രകടനം നടക്കും. പുകസ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ പ്രഭാഷണം നടത്തും.