മയ്യിൽ :- പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ 8 വരെ മേഖലയിലെ 13 കേന്ദ്രങ്ങളിൽ മതനിരപേക്ഷ സൗഹാർദ സദസ്സ് സംഘടിപ്പിക്കും. പ്രഭാഷണം . നാടകങ്ങൾ , ഗാനാവതരണം , ചിത്രീകരണം എന്നിവ ഉണ്ടായിരിക്കും. മയ്യിൽ മേഖലാതല ഉദ്ഘാടനം കണ്ണാടിപ്പറമ്പിൽ വെച്ച് നടക്കും. ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്യും.
മേഖലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് വിനോദ് കെ. നമ്പ്രം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര ജില്ലാസമ്മേളന റിവ്യൂ നടത്തി. ടി.പി നിഷ , വി.പി ബാബുരാജ് , ഗിരീഷ് കുടുവൻ , സിച്ച് സജീവൻ, എം.വി ഷിജിൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എ.അശോകൻ സ്വാഗതം പറഞ്ഞു.