മുല്ലക്കൊടി :- തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് മംഗലാപുരം ഹോസ്പിറ്റലിൽ ഏറേ കാലം ചികിൽസയിലായിരുന്ന മുല്ലക്കൊടിയിലെ കെ.ഷൈനിയുടെ ചികിത്സയ്ക്ക് ആവശ്യമായ തുക കുടുംബത്തിന് താങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് സ്വരൂപിച്ച ചികിത്സാ സഹായ തുക ഷൈനിയുടെ ഭർത്താവ് ബാബുവിനും അമ്മ കെ.തങ്കമണിക്കും എൻ.അനിൽകുമാർ കൈമാറി.
കമ്മിറ്റിയുടെ രക്ഷാധികാരികളായി എം.വി ഗോവിന്ദൻ മാസ്റ്റർ (എം എൽ എ), എം.വി അജിത (മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), എ.ടി രാമചന്ദ്രൻ (മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), എം.വി ശ്രീജീനി (ജില്ലാ പഞ്ചായത്ത് മെമ്പർ) , കെ.പി രേഷ്മ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) , എ.ബാലകൃഷ്ണൻ , ടി.പി. മനോഹരൻ , പി.ബാലൻ എന്നിവർ രക്ഷാധികാരികളായും വാർഡ് മെമ്പർ എം.അസൈനാർ ചെയർമാനായും, കെ.ദാമോദരൻ കൺവീനറായും വിപുലമായ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
കുട്ട്യപ്പ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽവാർഡ് മെമ്പർ എം. അസൈനാർ അദ്ധ്യക്ഷനായി. ചികിത്സാ സഹായ കമ്മിറ്റി കൺവീനർ കെ.ദാമോദരൻ സ്വാഗതം പറഞ്ഞു. എ.ടി.രാമചന്ദ്രൻ , എ.ബാലകൃഷ്ണൻ, ടി.പി മനോഹരൻ , പി.മുകുന്ദൻ എന്നിവർ സംസാരിച്ചു