പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ അബൂബക്കർ സ്വിദ്ദീഖ് ജുമാമസ്ജിദിന്റെയും സ്വിദ്ദീഖീയ സുന്നി മദ്രസയുടെയും ആഭിമുഖ്യത്തിൽ ലൈറ്റ് ഓഫ് മദീന സെപ്റ്റംബർ 27,28 തീയതികളിൽ നടക്കും.
ഇന്ന് സെപ്റ്റംബർ 27 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് തിബ്യാൻ ഇംഗ്ലീഷ് സ്കൂൾ അവതരിപ്പിക്കുന്ന മീലാദ്ഫെസ്റ്റ് നടക്കും.
സെപ്റ്റംബർ 28 വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് മൗലിദ് ജൽസ, 7 മണിക്ക് പതാക ഉയർത്തൽ, തുടർന്ന് മീലാദ് സന്ദേശ റാലി, വൈകുന്നേരം 7 മണിക്ക് മീലാദ് സമ്മേളനം. തുടർന്ന് വിദ്യാർത്ഥികളുടെ കലോത്സവവും ദഫ് പ്രദർശനവും ഉണ്ടായിരിക്കും.