ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി




കമ്പിൽ :- ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു. പ്രസിഡണ്ട് പതാക ഉയർത്തി. യൂണിറ്റ് പ്രസിഡണ്ട് രാജേഷ് കുറ്റ്യാട്ടൂരിന്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് സാഗർ പ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി പവിത്രൻ മൊണാലിസ , ജില്ലാ കമ്മിറ്റി അംഗം രാജീവൻ ലാവണ്യ, മേഖല ട്രഷറർ സുധർമൻ, മേഖല ജോയിന്റ് സെക്രട്ടറി ബിനേഷ് പട്ടേരി എന്നിവർ സംസാരിച്ചു.സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി രാഗേഷ് ആയിക്കരയും, യൂണിറ്റ് റിപ്പോർട്ട് സെക്രട്ടറി രാഗേഷ് ചട്ടുകപ്പാറയും , വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ രാജീവൻ ഗ്രാൻമയും അവതരിപ്പിച്ചു.

യൂണിറ്റ് ഇൻചാർജ് രാഗേഷ് ആയിക്കരയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ വർഷത്തെ ഭാരവാഹികളായി സജീവൻ മയ്യിൽ പ്രസിഡന്റ് മനു മയ്യിൽ വൈസ് പ്രസിഡണ്ട് , രാഗേഷ് ചട്ടുകപ്പാറ സെക്രട്ടറി, അനീഷ് മഴവിൽ ജോയിന്റ് സെക്രട്ടറി, രാജീവൻ ഗ്രാൻമ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. മേഖല കമ്മിറ്റിയിലേക്ക് പവിത്രൻ മൊണാലിസ , രാജീവൻ ലാവണ്യ, ബിനേഷ്നേഷ് പട്ടേരി, മനു മയ്യിൽ എന്നിവരെ തെരഞ്ഞെടുത്തു.

സെക്രട്ടറി രാഗേഷ് ചട്ടുകപ്പാറ സ്വാഗതവുംയൂണിറ്റ് ട്രഷറർ രാജീവൻ ഗ്രാൻമ നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ സമ്മേളനം സമാപിച്ചു.









Previous Post Next Post