പാവന്നൂർ:- INC പാവന്നൂർ വാർഡ് കമ്മിറ്റി SSLC/പ്ലസ് ടു , MBBS ഉന്നതവിജയികൾക്കുള്ള അനുമോദനവും വാർഡ് തല കൺവെൻഷനും നടത്തി. റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും INC കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ നിർവ്വഹിച്ചു. കൺവെൻഷൻ DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. വി.പത്മനാഭൻ , എം.വി ഗോപാലൻ , എൻ.പി ഷാജി . യൂസഫ് പാലക്കൽ, എം. ബാലൻ, രാജേഷ് കെ.ചൂളിയാട്, കെ.കെ കുഞ്ഞി നാരായണൻ, എൻ.കെ മുസ്തഫ , പി.വി ജലജ കുമാരി എന്നിവർ സംസാരിച്ചു.