കൊളച്ചേരി :- മാലിന്യ സംസ്കരണരംഗത്തെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കൊളച്ചേരിമുക്ക് ചേലേരി റോഡിൽ വൻതോതിൽ ജൈവ അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കി നിക്ഷേപിച്ചതായി കണ്ടു. പഞ്ചായത്ത് അധികൃതരുമായി ചേർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മാലിന്യങ്ങൾ കണ്ണാടിപ്പറമ്പിലെ അൽ ബെയ്ക്ക് റസ്റ്റോറന്റ് എന്ന സ്ഥാപനത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. സ്ഥാപന ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. തുടർന്ന് ഹോട്ടൽ ഉടമയെ സ്ഥലത്ത് വിളിച്ചു വരുത്തുകയും മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു.
പരിശോധനയ്ക്ക് എന്ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ് നേതൃത്വം നൽകി. കൊളച്ചേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.നിവേദിത, വി.ഇ.ഒ. വൈശാഖ് എസ്എസ്, ഹരിതകർമ്മസേനാംഗം പി. റീന എന്നിവരും പരിശോധനയിൽ പങ്കെടുത്തു.