കൊളച്ചേരി :- കേരള ശാസ്ത്രസാഹിത്യപരിഷത്ത് മയ്യിൽ മേഖലാ തല ശാസ്ത്രാവബോധ ക്യാമ്പയിൻ ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി നാരായണൻ നിർവഹിച്ചു. ശാസ്ത്രം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുത്തു. ശാസ്ത്രത്തിന്റെ പ്രയോഗത്താലാണ് മനുഷ്യ സമൂഹം നിലനിൽക്കുന്നതെന്നും അല്ലെങ്കിൽ താരതമ്യേന ദുർബലമായ ഈ ജീവിവർഗം എപ്പോഴേ വംശനാശത്തിന് വിധേയമായേനെ എന്നും ടി.വി.നാരായണൻ പറഞ്ഞു.
പി.പി കുഞ്ഞിരാമൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി എ.ഗോവിന്ദൻ ക്യാമ്പയിൻ വിശദീകരിച്ചു. പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖലാ സെക്രട്ടറി എ.അശോകൻ, യുവകലാസാഹിതി മയ്യിൽ മണ്ഡലം സെക്രട്ടറി രമേശൻ നണിയൂർ, വി.വി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ടി. സുബ്രഹ്മണ്യൻ സ്വാഗതവും രേഖ.വി നന്ദിയും പറഞ്ഞു.