ജോലി വാഗ്ദാനം ലക്ഷങ്ങൾ തട്ടിയെന്ന് പരാതി
തളിപ്പറമ്പ് :- മകനെ ബിസിനസ് പങ്കാളിയാക്കി ജോലി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ 13.70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പൂക്കോത്തുനട കെ. എൻ.ഹേമജയുടെ പരാതിയിൽ തൃശൂർ ചിറ്റിലപ്പള്ളി അടാട്ട് സാഹിദ് അൻവറിനെതിരെ തളിപ്പറമ്പ് കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്തു. മാർച്ച് മുതൽ വിവിധ അക്കൗണ്ടുകളിലേക്കാണു പണം നൽകിയത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.