കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി


കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ പ്രിയദർശനിയുടെ 39 ആം ചരമവാർഷികവും അനുസ്മരണ ചടങ്ങും കമ്പിൽ എം എൻ ചേലേരിസ്മാരക മന്ദിരത്തിൽ നടന്നു.

പുഷ്പാർച്ചനക്ക് എം.ടി അനീഷ് ,എം.ടി അനിൽ, കെ.പി മുസ്തഫ, കെ. ബാബു, പി.പി ശാദുലി, സുനിത അബൂബക്കർ,  നിയുക്ത മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് എ.ഭാസ്കരൻ ,സി.കെ സിദ്ദീഖ്, ജിഷ.കെ ,കെഎസ്‌യു കമ്പനി യൂണിറ്റ് പ്രസിഡണ്ട് കെ.ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.

ദളിത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ മുഖ്യപ്രഭാഷണം നടത്തി. നിയുക്ത മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, മുതിർന്ന കോൺഗ്രസ് നേതാവ് കെ.അച്യുതൻ സുനിത അബൂബക്കർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സെക്രട്ടറിമാരായ എം.ടി അനീഷ് സ്വാഗതവും സി.കെ സിദ്ദീഖ് നന്ദിയും പറഞ്ഞു

Previous Post Next Post