സേവാഭാരതി നാറാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി


നാറാത്ത് :- പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ഗാന്ധിജയന്തിയോടനുബന്ധിച്ചു നടക്കുന്ന സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് ദേശീയ സേവാഭാരതി കേരളത്തിൽ ഒക്ടോബർ ഒന്നിന് നിശ്ചയിച്ച സംസ്ഥാന ശുചീകരണ പ്രവർത്തനത്തിൽ സേവാഭാരതി  നാറാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാറാത്ത് മെയിൻറോഡ് പരിസരവും കണ്ണാടിപ്പറമ്പ്   സ്കൂൾ പരിസരവും പ്രവർത്തകർ ശുചീകരിച്ചു.

സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അജയകുമാർ നാറാത്തും പ്രസിഡന്റ്‌ ഇന്ദിരാമണി കണ്ണാടിപ്പറമ്പിലും നേതൃത്വം നൽകി. 50 സേവാഭാരതി പ്രവർത്തകർ പങ്കെടുത്തു.



Previous Post Next Post